ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് രണ്ടുവിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി.