വിമാനങ്ങളിൽ മാംസാഹാരം നിരോധിക്കണം; വിചിത്ര ആവശ്യവുമായി ​മൃ​ഗക്ഷേമ ബോർഡ്

0
270

രാജ്‌കോട്ട്: ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഗുജറാത്ത് മൃ​ഗക്ഷേമ ബോർഡ്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും ചേർന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.

വിമാനങ്ങളിൽ മാംസാഹാരം വിളമ്പാതിരിക്കുന്നതിലൂടെ സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ടോക്കിയോ-ഡൽഹി വിമാനത്തിൽ സസ്യാഹാരിയായ യാത്രക്കാരന് മാംസാഹാരം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ ആവശ്യവുമായി ഇവർ കത്തെഴുതിയത്.

സസ്യാഹാരികൾക്ക് നോൺ വെജ് ഭക്ഷണം നൽകുമ്പോൾ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോർഡ് അംഗമായ രാജേന്ദ്ര ഷാ പറഞ്ഞു. ടോക്കിയോ-ഡൽഹി വിമാനത്തിൽ മാംസാഹാരം കഴിക്കേണ്ടി വന്ന യാത്രക്കാരൻ ഉള്ളിയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങ് എന്നിവ പോലും കഴിക്കാറില്ലായിരുന്നു. നോൺ വെജ് ഭക്ഷണം വിളമ്പിയതിൽ യാത്രക്കാരന്റെ മാതാപിതാക്കളും അസ്വസ്ഥരായിരുന്നെന്നും രാജേന്ദ്ര ഷാ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here