ദുബൈ:കുറ്റവാളികളെയും തടവുകാരെയും പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ദുബൈ പൊലിസ് രംഗത്ത്. റമദാനിലെ പുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചെറിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതിനായി പൊലിസ് ഒരുങ്ങുന്നത്.
ദുബൈ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ഹുസൈന്‍ സജവാനിദമാക് ഫൗണ്ടേഷനും ചേര്‍ന്നാണ് ഒരു റമദാന്‍ ചാരിറ്റബിള്‍ സംരംഭമായി ഫ്രഷ് സ്ലേറ്റ് എന്ന സംരംഭം ആരംഭിച്ചത്. ദുബൈയിലെ ശിക്ഷാനടപടികളുടെ ഭാഗമായി ജയിലുകളിലും മറ്റ് സദ്ഗുണ പാഠശാലകളിലും തടവിലാക്കപ്പെട്ടവരുടെ മോചനമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ഇത്തരക്കാരം അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുക, സമൂഹത്തിലെ ഉപകാരികളായ അംഗങ്ങളാക്കാനുള്ള പുതിയ അവസങ്ങള്‍ ഉറപ്പാക്കുക, അവരുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ് നടപ്പിലാക്കുക.
ഈ മാസം മുതല്‍ ജൂലൈ വരെ നാല് മാസങ്ങളിലായാണ് പദ്ധതി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2 മില്യണ്‍ ദിര്‍ഹം വകയിരുത്തിയതായി ഹുസൈന്‍ സജ്വാനിദമാക് ഫൗണ്ടേഷന്റെ സ്ഥാപകന്‍ ഹുസൈന്‍ സജ്വാനി പറഞ്ഞു. റമദാന്‍, ഈദ് അല്‍ ഫിത്തര്‍, ഈദ് അല്‍ അദ്ഹ എന്നിവയുടെ
ആഘോഷങ്ങളോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും സജവാനിയും ദുബൈ പൊലിസിലെ മേജര്‍ ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മൂറും പറഞ്ഞു.