ന്യൂഡല്‍ഹി∙ ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി തരൂര്‍ മുന്നോട്ടാഞ്ഞ് മുന്‍ സീറ്റിലെ സുപ്രിയ സുലേയുമായി സംസാരിക്കുന്നത്.
It was a great speech by Farooq Abdullah. Must listen for everyone. @ShashiTharoor pic.twitter.com/STQe0yulxG
— Farrago Abdullah (@abdullah_0mar) April 6, 2022
അല്ലു അര്‍ജുന്‍ സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സുപ്രിയ സുലെ പിന്നോട്ടു തിരിഞ്ഞിരുന്നു സംസാരിക്കുന്നതും തരൂര്‍ മുന്നോട്ടാഞ്ഞ് കൈകളില്‍ മുഖം അമര്‍ത്തി ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും വിഡിയോയില്‍ കാണാം. സഭയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗം. റഷ്യ, യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
Shashi Tharoor teaching us that work life balance is important pic.twitter.com/yDflm544OF
— AIl India Memes (@allindiamemes) April 6, 2022
നയപരമായ ഒരു കാര്യത്തെക്കുറിച്ചാണ് സുപ്രിയ തന്നോട് ചോദിച്ചതെന്നു ശശി തൂരൂര്‍ പ്രതികരിച്ചു. ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗം തടസപ്പെടാതിരിക്കാന്‍ ശബ്ദം താഴ്ത്തിയാണ് സുപ്രിയ സംസാരിച്ചത്. അതുകൊണ്ടാണ് മുന്നോട്ടാഞ്ഞിരുന്ന് കേട്ടതെന്നും സുപ്രിയ സുലെയെ ടാഗ് ചെയ്ത് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
One should train one's mind to focus on important issues
– Shashi Tharoor pic.twitter.com/4pZk5vqxuX
— 🇮🇳देश की सोचो, पार्टी की नहीं🇮🇳 (@AMIT_GUNJANN) April 6, 2022
We just want to know the speech that’s going behind Farooq saahib! 😌😌 https://t.co/CpXuuinlTc
— Raj Shekhar (@rajsinghshekhar) April 6, 2022