‘മുസ്‌ലിം ഡ്രൈവർമാരെ വിളിക്കരുത്’; കർണാടകയിൽ വിദ്വേഷ പ്രചാരണവുമായി വീണ്ടും സംഘ്പരിവാർ

0
305

ബംഗളൂരു: യാത്രകൾക്കായി മുസ്‌ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യപ്പെട്ട് കർണാടകയിൽ സംഘ്പരിവാർ പ്രചാരണം. ഭാരത് രക്ഷാ വേദിക എന്ന തീവ്രഹിന്ദു ഗ്രൂപ്പാണ് വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. ബംഗളൂരുവിൽ അടക്കം നിരവധിയിടങ്ങളിൽ സംഘടനാ പ്രവർത്തകർ വീടുകയറിയിറങ്ങി.

‘നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവർ നമ്മളെ കാഫിറുകൾ (അവിശ്വാസികൾ) എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവർക്ക് പ്രധാനം. നമുക്ക് നമ്മുടേതും’ – സംഘടനാ മേധാവി ഭാരത് ഷെട്ടി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഹിജാബ്, ഹലാൽ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിഷയങ്ങളിൽ സംഘ്പരിവാർ സംഘടനകൾ മുസ്‌ലിംകൾക്കെതിരെ തുടർച്ചയായി രംഗത്തു വരുന്ന പശ്ചാത്തലത്തിലാണ് ഭാരത് ഷെട്ടിയുടെ പ്രസ്താവന. ചില മേഖലകളിൽ മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് പഴവും പച്ചക്കറിയും വാങ്ങരുത് എന്നു വരെ തീവ്രവലതുപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here