മഞ്ചേശ്വരത്തെ 2 എസ് സി കോളനികളുടെ വികസനത്തിന് 2 കോടി അനുവദിച്ചു:എകെഎം അഷ്‌റഫ്‌.

0
129

ഉപ്പള:മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 2 എസ് സി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ അനുവദിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു.
മംഗൽപാടി പഞ്ചായത്തിലെ പുളികുത്തി, പുത്തിഗെ പഞ്ചായത്തിലെ ബാടൂർ എന്നീ എസ് സി കോളനികൾക്കാണ് ഓരോ കോടി രൂപ വീതം അനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി കോളനിയിലെ റോഡ്, നടപ്പാത, ഡ്രയ്നേജ്, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങൾ, വീടുകളുടെ പുനരുദ്ധാരണം, ഇന്റർനെറ്റ് കണക്റ്റിവിറ്റി, കോളനിക്കുള്ളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും വൈദ്യു‌തീകരണം, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ,വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ,മാലിന്യ സംസ്കാരണ സംവിധാനങ്ങൾ, പൊതു ആസ്തികളുടെ മെയിന്റനൻസ്, സംരക്ഷണ ഭിത്തി നിർമാണം,മറ്റു പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഏറ്റെടുക്കാവുന്നതാണ്.

അതത് കോളനികളിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ കോളനി നിവാസികളുടെ നിർദേശ പ്രകാരം ചെയ്യേണ്ട പ്രവർത്തികളെയും ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കും.

പ്രവൃത്തികളുമായി ബന്ധപ്പെട്ട യോഗം ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 10മണിക്ക് ബാടൂരിലും ഉച്ചക്ക് 1മണിക്ക് പുളികുത്തിയിലും വിളിച്ചുകൂട്ടുമെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here