ഭൂമിയെ കാർന്നു തിന്നുന്ന വില്ലൻ; പ്രതിവര്‍ഷം 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം

0
354

പ്ലാസ്റ്റിക് ഭൂമിയ്ക്ക് എത്രത്തോളം വിനാശകാരിയാണെന്ന് നമുക്ക് അറിയാം. അതുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചും നിയന്ത്രിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ശാസ്ത്രീയമായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണവും പ്രകൃതിയെ സംരക്ഷിക്കാൻ സ്വീകരിച്ചെ മതിയാകു. എന്നാൽ രാജ്യത്ത് പ്രതിവര്‍ഷം 35 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആളോഹരി പ്ലാസ്റ്റിക് മാലിന്യം ഇരട്ടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലാസ്റ്റിക് ഭൂമിയ്ക്കും മനുഷ്യനും വരുത്തി വെയ്ക്കുന്ന ദോഷങ്ങൾ വലുതാണ്. ഇന്ന് ഭൂമിയിൽ സംഭവിക്കുന്ന മിക്ക പ്രകൃതി ദുരന്തങ്ങൾക്കും ഒരുപരിധി വരെ കാരണം പ്ലാസ്റ്റിക് തന്നെയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങൾ വർഷം കൂടുംതോറും കുന്നുകൂടുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിയന്ത്രിക്കാൻ ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുന്നത്.

ഇപ്പോൾ ഗുരുതരമായ കാലാവസ്ഥ മാറ്റങ്ങൾ ഈ ഭൂമിയിൽ സംഭവിക്കുന്നുണ്ട്. ഒത്തുചേർന്നുള്ള അന്താരാഷ്ട്രസഹകരണത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധ്യമാകുകയുള്ളൂ. ഈ വരുന്ന ജൂലൈ മുതൽ ഒരു തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാനുള്ള മൊബൈല്‍ ആപ്പും നിരോധനം നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ വിവിധ ഇ-ഗവേണന്‍സ് പോര്‍ട്ടലുകളും പുറത്തിറക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here