ചെന്നൈ: വിവാഹദിനത്തില്‍ നവദമ്പതികള്‍ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി സുഹൃത്തുക്കള്‍. കുതിച്ചുയരുന്ന വില പരിഗണിച്ച് ദമ്പതികള്‍ക്ക് നല്‍കാന്‍ വിലപിടിപ്പുള്ള മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഓരോ ലിറ്റര്‍ പെട്രോളും ഡീസലും സമ്മാനമായി നല്‍കിയത്.
തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ചെയ്യുരിലാണ് സംഭവം നടന്നത്. ഗിരീഷ് കുമാറിന്റേയും കീര്‍ത്തനയുടേയും വിവാഹദിനത്തിലാണ് സുഹൃത്തുക്കള്‍ ഇന്ധനം നിറച്ച കുപ്പികള്‍ സമ്മാനമായി നല്‍കിയത്. ലഭിച്ച സമ്മാനം കണ്ട് നവദമ്പതികള്‍ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ചിരിയോട് സമ്മാനം സ്വീകരിച്ചു. കൗതുകകരമായ കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Amidst rising #PetrolDieselPriceHike, friends of the newly married couple, Girish Kumar and Keerthana decided to gift the couple One Litre #petrol and One Litre #diesel as a wedding present at their Wedding reception in Cheyyur in Chengalpattu district #FuelPriceHike pic.twitter.com/Wr3BErZUwg
— Apoorva Jayachandran (@Jay_Apoorva18) April 7, 2022
കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ തമിഴ്നാട്ടില്‍ മാത്രം ഇന്ധനവിലയില്‍ പതിനാല് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 110.89 രൂപയും ഡീസലിന് 100.98 രൂപയുമാണ് രേഖപ്പെടുത്തിയത്.
ഇന്ധനവില വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ ഗ്യാസ് സിലിണ്ടര്‍ സമ്മാനമായി നല്‍കിയതും ഉള്ളി വില വര്‍ധിച്ച കാലത്ത് വധൂവരന്മാരെ ഉള്ളിമാല അണിയിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.