പൊള്ളും വില; യുപിയിൽ ചെറുനാരങ്ങ മോഷണം സജീവമാകുന്നു

0
247

ലക്‌നൗ: ചെറുനാരങ്ങയ്‌ക്ക്‌ വില കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിൽ നാരങ്ങാ മോഷണം സജീവമാകുന്നു. 100 കിലോയിലേറെ നാരങ്ങയാണ് ഇതുവരെ യുപിയിൽ മോഷണം പോയത്. ഷാജഹാന്‍പുരിലും ബറെയ്‌ലിയിലും ആണ് ഇത്രയധികം കിലോ നാരങ്ങയുടെ മോഷണം നടന്നത്.

ഷാജഹാൻപൂരിലെ ബജാരിയ പച്ചക്കറി മാർക്കറ്റിൽനിന്ന് 60 കിലോയോളം നാരങ്ങയും 40 കിലോ ഉള്ളിയും 38 കിലോ വെളുത്തുള്ളിയും മോഷണം പോയി. കൂടാതെ ദെലാപീര്‍ പച്ചക്കറി മാര്‍ക്കറ്റിൽനിന്ന് 50 കിലോ നാരങ്ങയാണ് കള്ളൻമാർ മോഷ്‌ടിച്ചത്.

നാരങ്ങാ മോഷണം നിലവിൽ സജീവമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. യുപിയിൽ ഒരു കിലോ നാരങ്ങയ്‌ക്ക്‌ 250 രൂപയാണ് വില.

 

LEAVE A REPLY

Please enter your comment!
Please enter your name here