പത്ത് ആൻഡ്രോയിഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

0
301

ദശലക്ഷക്കണക്കിന് ഡൗൺലോഡുകളുള്ള 10 ആൻഡ്രോയ്ഡ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ. ആ ആപ്ലിക്കേഷനുകൾ രഹസ്യമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

സ്പീഡ് റഡാർ ക്യാമറ, എഐ മൊഅസിൻ ടൈംസ്, വൈഫൈ മൗസ് ( റിമോട്ട് കണ്ട്രോൾ പിസി), ആപ്പ്‌സോഴ്‌സ് ഹബ്ബിന്റെ ക്യു.ആർ & ബാർ കോഡ് സ്‌കാനർ, ഖിബ്ല കോംപസ് ( റമദാൻ 2022), സിംപിൾ വെതർ & ക്ലോക്ക് വിഡ്ജറ്റ് (ഡെവലപ്ഡ് ബൈ ഡിഫർ), ഹാൻഡ്‌സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത്ത് എംഎംഎസ്, സ്മാർട്ട് കിറ്റ് 360, ഫുൾ ഖുറാൻ എംപി3- 50+ ലാംഗ്വേജസ് ആന്റ് ട്രാൻസ്ലേഷൻ ഓഡിയോ, ഓഡിയോസ്‌ഡ്രോയ്ഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു – എന്നിവയാണ് ഗൂഗിൾ നിരോധിച്ച ആൻഡ്രോയ്ഡ് ആപ്പുകൾ.

ഇതിൽ ക്യുആർ കോഡ് സ്‌കാനർ ഒരുവിധം എല്ലാവരുടേയും കൈവശം ഉള്ള ആപ്ലിക്കേഷനാണ്. ക്ലോക്ക് വിഡ്ജറ്റ്, ഖുറാൻ എംപി3 എന്നീ ആപ്പുകൾക്കും ആവശ്യക്കാരുണ്ട്. ഈ 10 മൊബൈൽ ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾ ഉടൻ ആപ്പ് നീക്കം ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here