നിയന്ത്രണം വിട്ട കാര്‍ മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ത്ത് നിലംപതിച്ചു – വീഡിയോ

0
223

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. നിയന്ത്രണം വിട്ട ഒരു കാര്‍ ഫ്ലൈ ഓവറിന്റെ കൈവരികള്‍ തകര്‍ത്ത ശേഷം താഴെയുള്ള റോഡിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ പിന്‍ ഭാഗത്ത് ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. റിയാദിലെ ഈസ്റ്റേണ്‍ റിങ് റോഡിലാണ് ഈ അപകടം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here