നാളെയും കൂട്ടും; മറ്റന്നാളും; ആരുണ്ടിവിടെ ചോദിക്കാന്‍?: രണ്ടാഴ്ചക്കിടെ പെട്രോളിന് 9.15 രൂപയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു

0
219

ന്യുഡല്‍ഹി: അതെ. നാളെയും കൂട്ടും. മറ്റന്നാളും കൂട്ടും. ആരുണ്ടിവിടെ ചോദിക്കാന്‍. രാജ്യത്തെ ഇന്ധനവിലയെകുറിച്ചാണ് പറയുന്നത്. കേവലം രണ്ടാഴ്ചകൊണ്ട് പെട്രോളിന് 9.15 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 8.84 രൂപയും വര്‍ധിച്ചു. നാളെ പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് വര്‍ധിക്കുക. ഡീസലിന് ലിറ്ററിന് 42 പൈസ വര്‍ധിക്കും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയുമാണ് കൂടിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധന തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനിയും എല്ലാ ദിവസവും ഇങ്ങനെ കൂട്ടിക്കൊണ്ടേയിരിക്കുമ്പോഴും
നടപടി ഒന്നുമില്ല. പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് കേന്ദ്രവും കേരളവും.

തിരുവനന്തപുരത്ത് 115രൂപ 10 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 101 രൂപ 83 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 113 രൂപ രണ്ടു പൈസയും ഡീസലിന് 99 രൂപ 98 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 113 രൂപ 19 പൈസയും ഡീസലിന് 100 രൂപ 16 പൈസയുമാണ് പുതുക്കിയ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here