കാസർക്കോട്: കാസർക്കോട് കെഎസ്ആർടിയിൽ ഡീസൽ ക്ഷാമം. ഡീസൽ മുഴുവനായും തീർന്നു. ഉച്ചയ്ക്ക് മുമ്പ് ഇന്ധനം എത്തിയിലെങ്കിൽ പകുതി സർവ്വീസുകൾ നിലയ്ക്കും. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവ്വീസ് നടത്താനാവില്ല. കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ഉള്ളത്.
66 സർവ്വീസുകളാണ് കാസർക്കോട് ഡിപ്പോയിൽ നിന്ന് നടക്കുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡീസലെത്തിയില്ലെങ്കിൽ പല സർവ്വീസുകളും മുടങ്ങും. മംഗലാപുരം സർവ്വീസുകൾ നിർത്തിവയ്ക്കേണ്ട അവസ്ഥയാകും. ഡീസൽ വൈകിട്ടോടെയെങ്കിലും എത്തുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല.
കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയിരുന്നു. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണവില വർദ്ധിപ്പിച്ചത്. 21 രൂപയാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിൽ വർദ്ധിപ്പിച്ചത്.