ജോലിക്കിടെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

0
531

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്‍തീന്റെ മകന്‍ സിറാജ് (37) ആണ് മരിച്ചത്. ബുധനാഴ്‍ച രാത്രി ജോലിക്കിടെ വാഹനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

മൊബൈല്‍ ഫോണ്‍ ആക്സസറീസിന്റെ മൊത്ത വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്ന സിറാജ്, അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു മരണം. മാതാവ് – പരേതയായ ഖദീജ. ഭാര്യ – ഷഹര്‍ബാന്‍. മക്കള്‍ – അമന്‍ഷാ മുഹമ്മദ്, അയന്‍ഷാ മുഹമ്മദ്, അല്‍ഹന്‍ഷാ മുഹമ്മദ്, അസ്‍ലിന്‍ഷാ മുഹമ്മദ്. സഹോദരങ്ങള്‍ – റഫീഖ്, സീനത്ത്.

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ.എം.സി.സിയുടെ അല്‍ ഇഹ്‍സാന്‍ മയ്യിത്ത് പരിപാലന സമിതിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here