കർണാടക ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ

0
300

കർണാടക ബേലൂരിലെ ചെന്നകേശവ ക്ഷേത്രത്തിലെ രഥയാത്ര ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ. മതവിശ്വാസത്തിന് എതിരാണെന്ന് ചില ഹിന്ദു സംഘടനകൾ പറയുന്നുണ്ടെങ്കിലും ആചാരം മുടക്കാൻ ഇതുവരെ ക്ഷേത്രം അധികാരികൾ തയ്യാറായിട്ടില്ല. ഖാസി സയ്യിദ് സജീദ് പാഷയാണ് രഥയാത്രയ്ക്കു മുൻപ് ഖുർആൻ പാരായനം നടത്തിയത്.

1116ൽ ചോല വംശത്തിനെതിരെ നേടിയ നേടിയ വിജയത്തിൻ്റെ പ്രതീകമായി ഹോയ്സല രാജാവ് വിഷ്ണുവർധനയാണ് ഈ അമ്പലം പണികഴിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിശ്വാസികളാണ് അമ്പലത്തിൽ എത്തുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവിടെ രഥയാത്ര നടത്തിയിരുന്നില്ല.

രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ നടക്കുന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ നൂറുകണക്കിനു പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here