കുമ്പളയില്‍ ബസ്‌ സ്റ്റാന്റ്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സിനു നടപ്പുവര്‍ഷം മുന്തിയ പരിഗണന

0
248

കുമ്പള: കുമ്പള പഞ്ചായത്ത്‌ ബസ്‌സ്റ്റാന്റ്‌ കംഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ പണിയുന്നതിനു നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു.
മുപ്പത്തിരണ്ടേകാല്‍ക്കോടി രൂപ വരവും 32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്‌. പഞ്ചായത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്‌.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നാസര്‍ കഴിഞ്ഞ ദിവസം ബജറ്റ്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു പി താഹിറ ആധ്യക്ഷം വഹിച്ചു.
ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്ത്‌ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നതിന്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ്‌ ബജറ്റില്‍ ഉള്‍ക്കൊണ്ടിച്ചിട്ടുള്ളത്‌.

കാര്‍ഷിക-ആരോഗ്യ-വിദ്യാഭ്യാസ കായിക-ടൂറിസം മേഖലകളിലും ബജറ്റ്‌ ഊന്നല്‍ നല്‍കുന്നു. ദേശീയപാതയോരത്ത്‌ ദേശീയപാതയുടെ അന്തസ്സിനിണങ്ങിയ രീതിയിലായിരിക്കും ഷോപ്പിംഗ്‌ കോംപ്ലക്‌സും ബസ്‌സ്റ്റാന്റും പണിയുക. പാര്‍ക്കിംഗ്‌ സൗകര്യം, നടപ്പാത എന്നിവയും പരിഗണിക്കുന്നു.ഇതിനുപുറമെ യുനാനിസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണം, സ്‌പോര്‍ട്‌സ്‌ സിറ്റി, മാലിന്യ സംസ്‌ക്കരണം, എന്നിവക്കും ബജറ്റ്‌ പ്രാധാന്യം നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here