ന്യൂഡൽഹി: ഡൽഹി ദയാൽപൂരിൽ പൊലീസുകാരനെ കാള ആക്രമിച്ചു. ദയാൽപൂരിലെ ഷെർപൂർ ചൗക്കിൽ കോൺസ്റ്റബിൾ ഗ്യാൻ സിംഗിനെയാണ് ഡ്യൂട്ടിയിലിരിക്കവേ കാള ഇടിച്ചിട്ടത്. ഗ്യാൻ സിംഗിന് അടുത്തായി റോഡിൽ നിന്നിരുന്ന കാള യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇദ്ദേഹത്തിന്റെ പിന്നിൽ വന്നിടിച്ചത്.
കൊമ്പ് ഇയാളുടെ നടുവിൽ ചേർത്തു കൊണ്ടായിരുന്നു കാളയുടെ അക്രമണം. വായുവിലേക്ക് ഉയർന്നു പൊങ്ങിയ ഗ്യാൻ സിംഗ് നടു ഇടിച്ചാണ് റോഡിൽ വീണത്. ഇദ്ദേഹത്തെ ഇടിച്ചിട്ട ശേഷം ഒന്നും സംഭവിക്കാത്തതു പോലെ കാള റോഡിനു നടുവിലേക്ക് നടന്നു പോയി.
നിലത്തു വീണ ഗ്യാൻ സിംഗിനെ മറ്റ് പൊലീസുകാരും അടുത്തുണ്ടായിരുന്നവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകളില്ലെങ്കിലും തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
A Delhi cop was attacked by a bull on Thursday evening in the city's Dayalpur area. The constable is fine now and has been discharged from the hospital pic.twitter.com/T0SnnE7sJu
— Abhimanyu Kulkarni (@SansaniPatrakar) April 2, 2022