ഏഴുമാസം മുമ്പ് രണ്ടുപാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നു; യുവാവിനെ വിടാതെ മറ്റൊരു മൂർഖൻ; ഇതുവരെ കടിച്ചത് ഏഴുതവണ; പ്രതികാരമെന്ന് നാട്ടുകാർ

0
357

ലഖ്നൗ: ഉത്തർപ്രദേശിൽ യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് യുവാവ്.

രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടർച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു. രണ്ടാമത്ത പൊനപ് രക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഈ പാമ്പാണ് യുവാവിനെ കടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ഓരോ തവണയും പാമ്പ് കടിയേൽക്കുമ്പോഴും തക്കസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതാണ് യുവാവിന് തുണയായത്. ദിവസങ്ങൾക്ക് മുൻപാണ് ഏഴാമത്തെ കടിയേറ്റത്. ഓരോ തവണയും കടിക്കാൻ വരുമ്പോാഴും യുവാവ് പാമ്പിനെ തല്ലിക്കൊല്ലാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ദരിദ്രകുടുംബത്തിൽ നിന്ന് വരുന്ന ബബ്ലുവാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. പാടത്ത് പണിയെടുക്കുമ്പോഴാണ് കൂടുതൽ തവണയും ഇയാൾക്ക് കടിയേറ്റത്. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്നതായും ബബ്ലു പറയുന്നു. മൂർഖൻ പാമ്പാണ് യുവാവിനെ തുടർച്ചയായി കടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫാം ഉടമ സത്യേന്ദ്ര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here