എച്ച്. എൻ ഫ്രണ്ട്സ്‌ ചാരിറ്റി വാട്സ്ആപ്പ് കൂട്ടായ്മ റംസാൻ റിലീഫ് നടത്തി

0
394

ഉപ്പള: ജീവ കാരുണ്യരംഗത്തു മികച്ച പ്രവർത്തനം നടത്തുന്ന ഹിദായത് നഗർ ചാരിറ്റി വാട്സ്ആപ്പ് കൂട്ടായ്മ ഈ വർഷത്തെ റംസാൻ റിലീഫ് 100 ഓളം കുടുംബങ്ങൾക് ധനസഹായം കൈമാറി.

ജാതി മത ഭേതമില്ലാതെ ഹിദായത്ത് നഗറിൽ പ്രവർത്തിച്ചു വരുന്ന സംഘടന റംസാനിൽ പാവപ്പെട്ടവരെ കണ്ടെത്തി കിറ്റുകളും ചികിത്സാ വിവാഹ ധനസഹായങ്ങളും മറ്റനേകം ജീവ കാരുണ്യ പ്രവർത്തനവും ചെയ്തു വരുന്നു.

പ്രത്യേകം തെരഞ്ഞെടുത്ത അംഗങ്ങൾ മുഖേനെ വിവരങ്ങൾ ശേഖരിച്ച് കണ്ടെത്തിയ നിർധനരായ കുടുംബങ്ങൾക്കാണ് ധന സഹായം വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here