ഇനി മുതൽ നൽകേണ്ടത് 10 ഇരട്ടി; 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി നിരക്ക് വർദ്ധിപ്പിച്ചു…

0
203

15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോ​ഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോ​ഗിക്കുന്ന ചരക്ക് വാഹനങ്ങൾക്ക് വരെയാണ് ഈ പത്തിരട്ടിയായ പുതുക്കൽ ഫീസ് ബാധകമായിട്ടുള്ളത്.

പുതുക്കൽ നിരക്ക് എങ്ങനെ?

ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കിയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കനുസരിച്ച് മോട്ടോർസൈക്കിളിന് നിലവിൽ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 500 രൂപ അടയ്ക്കുന്ന സ്ഥാനത്ത് 2500 രൂപ അടയ്ക്കണം.15 വർഷം കഴിഞ്ഞ വാണിജ്യാവശ്യ വാഹനങ്ങൾക്ക് വൻ വർധനയാണ് വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപയാണ് അടയ്ക്കേണ്ടി വരിക.

ഫീസ് പുതുക്കാൻ വൈകിയാൽ എന്ത് സംഭവിക്കും?

വണ്ടിയുടെ ആർ.സി അതായത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ വരും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും വൈകിയതിന് 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ്, മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും. അതായത് ഒരുവർഷം 3600 രൂപ ഡിലേ ഫീ മാത്രമായി അടയ്ക്കണം. ഇനി തുക അടയ്ക്കാൻ മറന്ന് കൂടുതൽ വർഷമായാൽ വണ്ടി തൂക്കിവിൽക്കുക മാത്രമേ ചെയ്യാനാവുകയുള്ളൂ. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വരിക.

പുതുക്കലിൽ സർക്കാരിന്റെ ലക്ഷ്യമെന്ത്?

ആളുകൾ പഴയവാഹനങ്ങൾ ഉപയോ​ഗിക്കുന്നത് കുറയ്ക്കാനും ,പുതിയ വാഹനങ്ങൾ ആളുകൾ വാങ്ങുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്ക്രാപ്പേജ് പോളിസിയുടെ ഭാ​ഗമായിട്ടാണ് ഈ രെജിസ്ട്രേഷൻ നിരക്ക് പുതുക്കൽ സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് ഈ പുതിയ നിർദേശം. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ മുതലാണ് നടപ്പാവുക.

LEAVE A REPLY

Please enter your comment!
Please enter your name here