ഇനി ആൾക്കൂട്ട നിയന്ത്രണമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

0
223

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുൻപാണ് കൊവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here