ഹൃദയം കൊണ്ട് മുസ്ലീം, നെറ്റിയിലെ തിലകം അത് മാറ്റില്ല; ക്ഷേത്രത്തില്‍ ഒരുമിച്ച് ഹനുമാന്‍ ജയന്തി ആഘോഷിച്ച് ഹിന്ദു-മുസ്ലിം സഹോദരന്‍മാര്‍

0
284

പൂനെ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതിനിടെ മതസൗഹാര്‍ദ്ദത്തിന് മാതൃകയായി പുനെയിലെ ഹനുമാന്‍ ജയന്തി ആഘോഷം. പുനെയിലെ സഖ്‌ലിപിര്‍ തലീം രാഷ്ട്രീയ മാരുതി ക്ഷേത്രത്തിലാണ് ഹൈന്ദവ-മുസ്‌ലിം സഹോദരന്‍മാര്‍ ഒരുമിച്ച് പങ്കെടുത്തത്.

ക്ഷേത്രത്തില്‍ ആരതി ഉഴിയുന്ന ചടങ്ങില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് ഒരു ആചാരമാണ്. സഖ്‌ലിപിര്‍ ബാബയുടെ പേരിലുള്ളതാണ് ക്ഷേത്രം. ഇദ്ദേഹത്തിന്റെ തന്നെ പേരില്‍ ദര്‍ഗയും തൊട്ടടുത്തുണ്ട്.

എല്ലാം ഞങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നു. സാമുദായിക സൗഹാര്‍ദ്ദത്തോടെ ജീവിക്കണമെന്ന സന്ദേശം യുവാക്കള്‍ക്ക് നല്‍കാനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്’-ക്ഷേത്രത്തിലെത്തിയ ആതിക് സഈദ് പറഞ്ഞു. നാനാ പേട്ട് നിവാസികളായ നിരവധി മുസ്ലീം യുവാക്കള്‍ അദ്ദേഹത്തോടൊപ്പം ആരതിക്ക് മുമ്പ് ക്ഷേത്രം അലങ്കരിക്കാന്‍ സജീവമായിരുന്നു.

ക്ഷേത്രം സന്ദര്‍ശിച്ചതിന് ചില സുഹൃത്തുക്കള്‍ തന്നെ പരിഹസിക്കാറുണ്ടെന്ന് നാനാ പേട്ടിലെ മറ്റൊരു നിവാസിയായ യൂസഫ് ഷെയ്ഖ് പറഞ്ഞു. താന്‍ ഹൃദയം കൊണ്ട് മുസ്ലീമാണെന്നും നെറ്റിയിലെ ഒരു തിലകം അത് മാറ്റില്ലെന്നാണ് അവര്‍ക്ക് മറുപടി നല്‍കാറെന്ന് അദ്ദേഹം പറഞ്ഞു.

ദര്‍ഗയുടെ പരിപാലനം ഒരു ഹിന്ദുവാണ് നിര്‍വഹിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്ര മല്‍വത്കര്‍ പറഞ്ഞു. ‘വീടിന് ചുറ്റും പള്ളിയില്ലാത്ത ആളുകളാണ് ബാങ്ക് വിളിയെ കുറിച്ച് പരാതിപ്പെടുന്നത്. ഞങ്ങളുടെ പ്രദേശത്ത് നാല് പള്ളികളുണ്ട്. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നത്. അതിനാല്‍ സമാധാനം തകര്‍ക്കാന്‍ ഇത് അനാവശ്യ വിവാദമാണ്’-ഉച്ചഭാഷിണി വിവാദത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി.

‘വെള്ളിയാഴ്ച മുസ്‌ലിംകള്‍ക്കായി ഞങ്ങള്‍ ക്ഷേത്രത്തിന് പുറത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു. 35 വര്‍ഷമായി ഞങ്ങള്‍ അത് ചെയ്യുന്നു. ക്ഷേത്രത്തിനുള്ളില്‍ ഇഫ്താര്‍ നടക്കുന്നുണ്ടെന്നും മാംസാഹാരം വിളമ്പിയെന്നും ചിലര്‍ പ്രചരിപ്പിച്ചു. ഇത് ശരിയല്ല, ക്ഷേത്രത്തിന് പുറത്താണ് സംഭവം. പഴങ്ങള്‍ മാത്രമാണ് വിളമ്പിയത്. ആളുകള്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഇതില്‍ നിന്ന് പിന്തിരിയില്ല’ -മാല്‍വത്കര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here