ഉപ്പള ഗേറ്റ്: കലാ,കായിക,സാമൂഹിക സാംസ്കാരിക, ജീവ കാരുണ്യ രംഗത്ത് മുപ്പത് വർഷത്തിലതികമായി മാതൃകാ പ്രവർത്തനം നടത്തുന്ന സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് ഈ വർഷത്തെ റംസാൻ റിലീഫ് നടത്തി. കുന്നിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് മദനി പ്രസിഡന്റിന് റിലീഫ് ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജാതി മത ഭേതമില്ലാതെ മൂന്ന് പതിറ്റാണ്ടിലതികമായി ഉപ്പള ഗേറ്റിൽ പ്രവർത്തിച്ചു വരുന്ന സംഘടന റംസാനിൽ പാവപ്പെട്ടവരെ കണ്ടെത്തി കിറ്റുകളും ചികിത്സാ വിവാഹ ധനസഹായങ്ങളും മറ്റനേകം ജീവ കാരുണ്യ പ്രവർത്തനവും ചെയ്തു വരുന്നു.
പ്രത്യേകം തെരഞ്ഞെടുത്ത അംഗങ്ങൾ മുഖേനെ വിവരങ്ങൾ ശേഖരിച്ച് കണ്ടെത്തിയ നിർധനരായ കുടുംബങ്ങൾക്കാണ് ധന സഹായം വിതരണം ചെയ്തത്. പ്രവാസി സുഹൃത്തുക്കൾ, നാട്ടിലെ സോഷ്യൽ വെൽഫെയർ മെമ്പർമാർ എന്നിവരുടെ ഉദാര മനസ്കതയും സഹകരണവുമാണ് ഇത്രയും വലിയ കാരുണ്യ, സാന്ത്വന പ്രവർത്തനത്തിനു സാധ്യമായതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പുതിയോത്ത് പറഞ്ഞു.
ചടങ്ങിൽ അബ്ദുൽ ലത്തീഫ് അറബി, ഉമ്പായി ഹാജി പച്ചിലപാറ, സാലി റെയ്മണ്ട്, ഫാറൂഖ് യു.ജി, മൂസ പച്ചിലപാറ, അന്ത്രു അറബി, അബ്ദുല്ല, അബൂബക്കർ പള്ളം
തുടങ്ങിയവർ സംബന്ധിച്ചു.