ഷിറിയ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെയും ഗ്രീൻ സ്റ്റാർ ക്ലബിന്റെയും പ്രവർത്തനം ശ്ലാഘനീയം: എകെഎം അഷ്റഫ്

0
235

മംഗൽപ്പാടി: ഷിറിയ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും ഗ്രീൻ സ്റ്റാർ ക്ലബിന്റെയും പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് റമസാൻ റിലീഫ്‌ ഭക്ഷണ കിറ്റ്‌ വിതരണം ഉദ്ഘാടനം നിർവ്വഹിച്ച്‌ കൊണ്ട്‌ മഞ്ചേശ്വരം മണ്ഡലം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലേത്‌ പോലെ നൂറിന്‌ മുകളിൽ വരുന്ന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ്‌ വിതരണം ചെയ്തു. വാർഡ് പ്രിസിഡൻറ് ജിഎ അബുബക്കർ അദ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് മണ്ടലം പ്രസിഡന്റ്‌ ടിഎ മൂസ സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തി. മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പിഎം സലീം, വർക്കിംഗ് സെക്രട്ടറി ഉമ്മർ അപ്പോളോ, മുസ്ലിം ലീഗ് മണ്ടലം വൈസ് പ്രസിഡന്റ് അബ്ബാസ് ഓണത്ത, വാർഡ് ജനറൽ സെക്രട്ടറി അബു, മുൻ മെമ്പർ ജലീൽ ഷിറിയ, മുജീബ് മുഹമ്മദ്, ഇബ്രാഹിം ഹാജി കയ്യാർ, ഷിറിയ ജമാഅത്ത്‌ പ്രസിഡന്റ് ഹമീദ് കുബൂണൂർ എന്നിവർ സംസാരിച്ചു.

ഇതിനോടനുബന്ദിച്ചു നടത്താറുള്ള ഇഫ്താർ സംഗമം ഒഴിവാകി 25000 രൂപ നാട്ടിലെ ഒരു വൃക്ക രോഗിക്ക് ചികിത്സ ധനസഹായം ആയി വാർഡ് മെമ്പർ റഹ്മത്ത് ബീവി കൈമാറി. എന്റെ പാർട്ടിക്ക് എന്റെ ഹദിയ ഗൃഹസന്ദർശന ക്യാമ്പയിൻ ഉൽഘാടനം മുസ്തഫ കുബണൂറിൽ നിന്ന് സ്വീകരിച്ചുകൊണ്ട് മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.എം സലീം നിർവഹിച്ചു.

ബഷിർ അലവി, എകെ മമ്മുഞ്ഞി, മഹമൂദ് എകെ, മീരാൻ കുഞ്ഞി ഒഎം, ഇബ്രാഹിം അലവി, ഹനീഫ് കുഞ്ഞിപ്പ, സിദ്ദിഖ് എസ്എ, ഇൻതിയാസ്‌, സിയാബ്, ഇസ്മയിൽ കയ്യാർ, മൂസ പൊടിയൻ, അബ്ദുല്ല കന്യാന, ഫാറൂഖ്, മുനീർ മൂസ, മുനീർ മമ്മുഞ്ഞി, ശുഐൽ നീലം, ഉനൈദ് അബ്ദുള്ള, മുനീഫ് എകെ, മുഹമ്മദ് മൻസൂർ, മാഹഷത്ത് ആലിക്കുഞ്ഞി തുടങ്ങിയവർ സംബന്ദിച്ചു, ജിഎ മൊയ്തീൻ സാഹിബ്‌ പ്രാർത്തന നടത്തിയ യോഗത്തിൽ ഈ ഉദ്യമത്തിൽ ഒന്നര ലക്ഷത്തോളം രൂപ സമാഹരിക്കാൻ സഹകരിച്ച അകമഴിഞ്ഞ്‌ സഹായിച്ച എല്ലാവർക്കും മുസ്ലിം യൂത്‌ ലീഗ്‌ വാർഡ്‌ സെക്രട്ടറി സിദ്ദീഖ്‌ മൂസ മുഗു നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here