‘വിവാഹം ഉറപ്പിച്ചു, എന്നെ കൂട്ടിയിട്ട് പോകൂ…’, കാമുകന് 10 രൂപ നോട്ടിൽ കത്തയച്ച് യുവതി

0
272

ഇന്റർനെറ്റിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 10 രൂപ നോട്ടും അതിലെഴുതിയ കത്തുമാണ്. തന്റെ കാമുകൻ വിശാലിന് കാമുകി കുസും എഴുതിയതാണ് ഈ ലെറ്റർ. 10 രൂപ നോട്ടിൽ ഹിന്ദിയിലാണ് വരികൾ. ഏപ്രിൽ 26 ന് തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ വിളിച്ചുകൊണ്ടുപോകണമെന്നുമാണ് ആ വരികൾ. വിശാൽ, ഞാൻ ഏപ്രിൽ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്റെ കുസുമം – നോട്ടിലെ വരികൾ ഇതാണ്. വിപുൽ എന്ന ട്വിറ്റർ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ട്വിറ്റർ ചിത്രം ഏറ്റെടുത്തു.

വിശാലിന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റർ ഉപയോക്താവ് വിപുൽ ചിത്രം പങ്കുവെച്ചത്. “ട്വിറ്റർ, നിങ്ങളുടെ ശക്തി കാണിക്കൂ. നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാലുകളെയും ദയവായി ടാഗ് ചെയ്യുക,” അദ്ദേഹം തന്റെ പോസ്റ്റിന് അടിക്കുറിപ്പ് നൽകി. പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തതോടെ നിരവധി ലൈക്കുകൾ ലഭിച്ചു. കമന്റ് വിഭാഗത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച നെറ്റിസൺമാരിൽ നിന്ന് ഈ ചിത്രം നിരവധി പ്രതികരണങ്ങൾക്ക് കാരണമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here