രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു; ഇന്നലെ നാല് മരണം

0
164

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാലുപേര്‍ മരിച്ചു. ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ്.  ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി.

സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും വൈറസ് ബാധ കൂടുന്നു. പുതുതായ ചികിത്സ തേടിയവരില്‍ 27 ശതമാനവും കുട്ടികളാണ്. സ്‌കൂളുകള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാ?ഗമോ താല്‍ക്കാലികമായി അടച്ചിടും. പ്രത്യേക  സാഹചര്യമുണ്ടായാല്‍ മാത്രമെ സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹിയില്‍ ഹോം ഐസോലേഷനില്‍ ഉള്ളവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.  സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ഏപ്രില്‍ 20ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗം വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here