മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. അടുത്ത ആഴ്ചയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടറി ചുമതല ആരേയും ഏല്‍പ്പിച്ചിട്ടില്ല. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പുറപ്പെടുന്നത്.
23ാം തിയതിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുക. ജനുവരിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്. യാത്രയ്ക്കായി മെയ് വരെയാണ് കേന്ദ്രത്തോട് അനുമതി തേടിയിരിക്കുന്നത്.
മുഖ്യമന്ത്രി യാത്ര തിരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടിയേരിയും അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയാണ് കോടിയേരിയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ രണ്ടാഴചയ്‌ത്തേക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്ററാകും നിര്‍വഹിക്കുക.