ബാഹുബലി സ്റ്റൈലിൽ ആനപ്പുറത്ത് കയറി പാപ്പാന്‍, വീഡിയോ വൈറൽ

0
280

ഇന്ത്യന്‍ സിനിമാചരിത്രത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചവയായിരുന്നു ബാഹുബലി സിനിമയുടെ രണ്ട് ഭാഗങ്ങൾ. ഇപ്പോഴും ഓർത്തെടുക്കാവുന്ന വിധത്തിൽ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നവയായിരുന്ന ഈ സിനിമയിലെ മിക്ക സീനുകളും. ഇത്തരത്തിൽ നമുടെ പഴയ ബാഹുബലി ഓർമ്മകളിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഐ.പി.എസ് ഓഫീസറായ ദിപാൻഷു കബ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 20 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ബാഹുബലി സ്റ്റെയിലിൽ ഒരു പാപ്പാൻ ആനപ്പുറത്ത് കയറുന്നതാണ് കാണിക്കുന്നത്. ‘ബാഹുബലി 2 ലെ പ്രഭാസിന്‍റെ കഥാപാത്രത്തെ പോലെയാണ് ഈ പാപ്പാന്‍ ചെയ്യുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് കബ്ര വിഡിയോ പങ്കുവെച്ചത്.

ഇതിനകം തന്നെ വിഡിയോ 35000ത്തിലധികം പേർ കണ്ടിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹ ബന്ധമാണ് വിഡിയോയിലൂടെ കാണാനാകുന്നതെന്ന് നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here