പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എസ്.ഐ മരിച്ചു

0
279

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്.

മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടം. പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐയാണ് രാജു. മലയാറ്റൂര്‍ കിഴക്കേ ഐമുറിയില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്ന് പൊലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here