‘പൂരി 2 രൂപ, അപ്പം 2 രൂപ, ചായ 5 രൂപ ! കറി ഫ്രീ’ കൊള്ളലാഭവങ്ങൾക്കിടയിൽ ഉസ്താദ് ഹോട്ടലിലെ കബീറിക്ക നിറയ്ക്കുന്നത് പാവപ്പെട്ടവന്റെ വയറും മനസും, വീഡിയോ

0
194

അടുത്തിടെ ഭക്ഷണത്തിന് ഹോട്ടലുകൾ അമിത വില ഈടാക്കുന്നുവെന്ന പരാതികളും തുടർന്നുള്ള അന്വേഷണങ്ങളും മുറുകുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമാവുകയാണ് ഉസ്താദ് ഹോട്ടലിലെ കബീറിക്ക. ഇവിടെ എത്തുന്നവർ വയറും മനസും ഒരുപോലെ നിറഞ്ഞാണ് മടങ്ങുന്നത്.

പത്ത് രൂപ കൈയ്യിലുള്ളവന് വിശന്നിരിക്കേണ്ട ആവശ്യമില്ല. വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് പോകാം. കാരണം ഇവിടെ പൂരി 2 രൂപ,അപ്പം 2 രൂപ ,ചായ 5 രൂപ ! കറി ഫ്രീ ! എന്നിങ്ങനെയാണ് നിരക്കുകൾ. തിരുവനന്തപുരം ബീമാപള്ളിയുടെ സമീപമാണ് അഹമ്മദ് കബീർ എന്ന കബീറിക്കയുടെ ഉസ്താദ് ഹോട്ടൽ. അതിരാവിലെ 2 മണിക്ക് കട തുറക്കും.

വിലക്കുറവിലും വിഭവങ്ങൾ കുറയ്ക്കുന്നില്ല ഇവിടെ. വിശപ്പിന്റെ പേരിൽ ആരും വിഷമിക്കാൻ പാടില്ല, 9 വർഷം കഴിഞ്ഞു ഈ കട ആരംഭിച്ചിട്ടെന്ന് കബീറിക്ക പറയുന്നു. ഫുഡ് വ്‌ലോഗർ മുകേഷ് എം നായരാണ് ഈ വിഡിയോ പങ്കുവച്ചത്. സാധാരണക്കാർക്ക് ഇവിടെയെത്തിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാം. പ്ലേറ്റ് നിറച്ച് സാധാനങ്ങൾ കൊണ്ടു വച്ചിട്ട് ഇഷ്ടമുള്ളതു കഴിച്ചു കൊള്ളൂ, അവസാനം എത്രയെണ്ണം കഴിച്ചെന്നു പറഞ്ഞാൽ മതി, വളരെ തുച്ഛമായ നിരക്കാണ് വിഭവങ്ങൾക്ക്.

 

LEAVE A REPLY

Please enter your comment!
Please enter your name here