‘പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചു’; പൗരത്വ നിയമകേസുകളിലെ കോടതി പിഴയടക്കാന്‍ സഹായവുമായി യൂത്ത് ലീഗ്

0
307

കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില് പങ്കെടുത്തതിന്റെ പേരില് കേസില് പ്രതിയായവര്ക്ക് കോടതിയില് പിഴയടക്കാന് മുസ്ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം. ഏപ്രില് 30ന് 11 മണിക്ക് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിലാണ് പരിപാടിയില് സഹായം വിതരണം ചെയ്യും. മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര് പരിപാടി ഉദ്ഘാടനം ചെയ്യും. സമരം ചെയ്ത സാംസ്കാരിക, മത, സാമൂഹിക രംഗത്തെ നിരവധി പേര് കേസുകളില് പ്രതിയാണ്.

സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ സർക്കാർ കേസുകൾ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നത്​. എന്നാൽ ഇത് പൂർണ്ണമായി നടന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ നടന്ന വിവിധ സംഭവങ്ങളിൽ ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ​ സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here