പാലക്കാട് സുരക്ഷാ നടപടികളുടെ ഭാഗമായി 83 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന്റെ സാഹചര്യത്തിലാണ് നടപടി. തടങ്കലിലായവരുടെ പക്കല്‍ നിന്നും ഇരുപത് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തു. കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിനായി ഇവ സൈബര്‍ സെല്ലിന് കൈമാറി.
പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുപത്തിയിരുന്ന നിരോധനാജ്ഞ ഇന്ന്് വൈകുേന്നരം വരെ തുടരും. ഇത് നീട്ടണമോ എന്ന കാര്യത്തില്‍ അവലോകന യോഗം തീരുമാനമെടുക്കും.
അതേ സമയം ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആണെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒരെണ്ണം തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്നാണ് വിവരം. ഈ ബൈക്കിലാണ് ഫിറോസും ഉമ്മറും എത്തിയത്. മൂന്ന് വണ്ടികളിലായാണ് അക്രമി സംഘം എത്തിയത്. ഇവയില്‍ ഒരു വാഹനമായ ആക്ടീവയില്‍ എത്തിയത് അബ്ദുള്‍ ഖാദര്‍ ആണെന്നാണ് തിരിച്ചറിഞ്ഞത്.
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖാണ് ശ്രീനിവാസന്‍. സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു ശരവണ്‍, ആറുമുഖന്‍, രമേശ് എിവരാണ് അറസ്റ്റിലായത്. മൂവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെും സഞ്ജിത്ത് വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് ഇന്ന കസ്റ്റഡി അപേക്ഷ നല്‍കും.