പാലക്കാട് കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു; കുടുംബ വഴക്കെന്ന് പൊലീസ്

0
253

പാലക്കാട്: കോട്ടായിയിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു .ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് .പ്രതിയെത്തിയത് പെട്രോളും പടക്കവുമായിട്ടാണ്

പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് ബന്ധു കുമാരൻ  പറഞ്ഞു. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നു. സഹോദരങ്ങളായതിനാൽ വീട്ടുകാർ എതിർത്തു ആക്രമിക്കാൻ കാരണം ഇതാവാമെന്നാണ് ബന്ധു പ്രതികരിച്ചത്.

രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി മണികണ്ഠൻ പറയുന്നു. ആദ്യം കണ്ടത് വെട്ടേറ്റ  രേഷ്മയെ ആണ്.
പിന്നീട് രേഷ്മയുടെ അച്ഛൻ മണികണ്ഠനെ പരിക്കുകളോടെ കണ്ടെത്തി. നിലവിളി കേട്ട് ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് അയൽവാസികൾ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here