ദുബൈ‌ കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

0
215

ദുബൈ‌: കെഎംസിസി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി എക്സിക്യൂട്ടീവ്‌ മീറ്റും ഇഫ്താർ സംഗമവും ദുബൈ ബിസിനസ് ബേയിൽ വെച്ച്‌ വിപുലമായി സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റസാഖ്‌ ബന്തിയോട് സ്വാഗതം പറഞ്ഞു. ദുബൈ‌ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ ഡോ. ഇസ്‌മായിൽ, ഇബ്രാഹിം ബേരിക്കെ, സുബൈർ കുബണൂർ, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക്കെ, പഞ്ചായത്ത് ഭാരവാഹികളായ സിദ്ദിഖ് ബപ്പൈതൊട്ടി, സിദ്ദിഖ് പഞ്ചത്തൊട്ടി, ഹനീഫ് മാസ്റ്റർ, മഹ്മൂദ് അടുക്ക, ഇദ്രീസ് അയ്യൂർ, ഹാഷിം ബണ്ടസാല, അൻവർ മുട്ടം, അക്ബർ പെരിങ്ങടി, ഷൗക്കത്തലി മുട്ടം, മഹമൂദ് മള്ളങ്കൈ, മജീദ് ബന്ദിയോട് അബ്ദുൽ റഹ്മാൻ ബണ്ടസാല, അബ്ദുള്ള പുതിയോത്ത് തുടങ്ങിയവർ സംബന്ധിച്ച്.

പഞ്ചായത്തിൽ നിന്നുള്ള പ്രമുഖ വിശിഷ്ട വ്യക്തിത്വങ്ങളുടെയും മഹനീയ സാനിധ്യം കൊണ്ട്‌ ധ‌ന്യമായ യോഗത്തിൽ സിദ്ദീഖ്‌ ഫൈസിയുടെ ഉൽബോദന പ്രസംഗവും ദുആയും ഉണ്ടായിരുന്നു, യോഗത്തിൽ സംബന്ദിച്ച എല്ലാവർക്കും ഖാലിദ്‌ മള്ളങ്കൈ‌ നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here