ഗ്രൗണ്ടിൽ ചീറിപ്പാഞ്ഞും പൊടി പാറിച്ചും കേരള പൊലീസ്; വീഡിയോ വൈറൽ

0
363

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. അടിയന്തര ഘട്ടങ്ങൾ നേരിടുന്നതിനുള്ള പൊലീസിന്റെ പരിശീലന പരിപാടിയിൽ നിന്നുള്ള വീഡിയോയാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്.

പൊലീസ് സുമോ സഡൻ ബ്രേക്കിടുന്നതും ഡ്രിഫ്ട് ചെയ്യുന്നതുമാണ് 18 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവർമാരാണ് വാഹനം ഓടിക്കുന്നത്.

വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ നിരവധി പേർ കമന്റുകളും ട്രോളുകളുമായി എത്തിയിട്ടുണ്ട്. എന്നാൽ,​ കമന്റുകൾക്ക് മറുപടി നൽകുന്ന പൊലീസുദ്യോഗസ്ഥർ ഇത്തവണ പതിവ് തെറ്റിച്ചിട്ടുണ്ട്. ഒരു കമന്റിന് പോലും മറുപടി നൽകാത്തതും പേജിൽ ചർച്ചയാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here