ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ദേഹുവിലും മാംസാഹാര വിൽപ്പന നിരോധിച്ചു

0
258

പുണെ: മഹാരാഷ്ട്രയിലെ ദേഹു മുനിസിപ്പാലിറ്റിയിൽ മാംസ ഭക്ഷണം വിൽക്കുന്നത് നിരോധിച്ചു. വെള്ളിയാഴ്ച മുതലാണ് നിരോധനം വന്നത്. ദേഹു മുനിസിപ്പാലിറ്റിയിൽ പുതുതായി ചുമതലയേറ്റ ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഫെബ്രുവരിയിൽ കൊണ്ടുവന്ന പ്രമേയത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചിരുന്നു. പ്രദേശവാസികളുടെയും മഹാരാഷ്ട്രയിലെ പ്രധാന ക്ഷേത്രമായ തുക്കാറാം മഹാരാജ് ക്ഷേത്ര വിശ്വാസികളുടെയും വികാരത്തെ മാനിച്ചാണ് മാംസ ഭക്ഷണം വിൽക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ദേഹു ന​ഗർ പഞ്ചായത്ത് ചീഫ് ഓഫിസർ പ്രശാന്ത് ജാദവ് എഎൻഐയോട് പറഞ്ഞു. ഫെബ്രുവരി 25ന് ചേർന്ന ജനറൽ ബോഡി യോ​ഗത്തിലാണ് ഐക്യകണ്ഠേന മാംസ നിരോധന പ്രമേയം പാസാക്കിയത്. മാംസവും മത്സ്യവും നിരോധിച്ചു. മാംസവും മത്സ്യവും വിൽക്കുന്ന കടകൾ എത്രയും വേ​ഗം അടച്ചുപൂട്ടണമെന്നും ഇല്ലെങ്കിൽ അധികൃതർ ഇടപെടുമെന്നും ചീഫ് ഓഫിസർ വ്യക്തമാക്കി. നേരത്തെ ​ഗു​ജറാത്തിലെ ന​ഗരങ്ങളായ രാജ്കോട്ട്, വഡോദര ന​ഗര പരിധിയിൽ മാംസവും മത്സ്യവും മുട്ടയും വിൽക്കുന്നത് നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here