ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു

0
277

കൊല്ലം: ഉൽസവത്തിനിടെ ക്ഷേത്രത്തിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് ഫ്രണ്ട് (ബി) നേതാവ് കൊല്ലപ്പെട്ടു. കോക്കോട് മനുവിലാസത്തിൽ മനോജ് (39)ആണ് കൊല്ലപ്പെട്ടത്. കുന്നിക്കോട് കോക്കോട് ശിവക്ഷേത്രത്തിൽ ഉൽസവത്തിനിടെ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.

വെട്ടേറ്റ് കോക്കോട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പോലീസും ചേർന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു. കൈവിരലുകളിലും വെട്ടേറ്റിരുന്നു.

യൂത്ത് ഫ്രണ്ട് (ബി) ചക്കച്ചുവരക്കൽ മണ്ഡലം പ്രസിഡണ്ടാണ് കൊല്ലപ്പെട്ട മനോജ്. അതിനിടെ മനോജിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരാണെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here