ഉപ്പള കുക്കാറില്‍ ലോറി ഇടിച്ച്‌ വൈദ്യുതി തൂണു തകര്‍ന്നു; ഒഴിവായത്‌ വന്‍ ദുരന്തം

0
226

ഉപ്പള: അഹമ്മദാബാദില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ പ്ലൈവുഡുമായി പോകുകയായിരുന്ന ലോറി വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണു തകര്‍ന്ന്‌ കമ്പിയടക്കം ലോറിയുടെ മുകളില്‍ മറിഞ്ഞെങ്കിലും ഭാഗ്യം കൊണ്ടു ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ നാലു മണിയോടെ ഉപ്പള കുക്കാറിലാണ്‌ അപകടം. ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും കെ എസ്‌ ഇ ബി ജീവനക്കാരും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അപകടസ്ഥലത്ത്‌ നിന്ന്‌ ലോറി മാറ്റിയിടുകയും ചെയ്‌തു.ലോറി ഡ്രൈവര്‍ ഹുബ്ലി സ്വദേശി ശശാന്ത്‌, സഹായി മഞ്‌ജുനാഥ്‌ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത്‌ വൈദ്യുത ബന്ധം രാവിലെ പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here