ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഗോരത്ന പാട്ടീല്‍ (45), സദാശിവ (42) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു കിലോ 300 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടികള്‍ പിടികൂടി. പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. എസ്.ഐക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ച നാല് മണിക്ക് ഉപ്പള കൈക്കമ്പയില്‍ വെച്ചാണ് വാഹന പരിശോധന നടത്തിയത്. പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ടവരാണ് ഇരുവരുമെന്ന് മഞ്ചേശ്വരം പൊലീസ് പറഞ്ഞു.
Home Latest news ഉപ്പളയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍