‘ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കണം’; കർണാടക ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് അൽ ഖ്വയ്ദ തലവൻ സവാഹിരി

0
298

ദില്ലി:  കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. അടിച്ചമർത്തലിനെതിരെ ഇന്ത്യയിലെ  പ്രതികരിക്കണമെന്ന് അൽഖ്വയ്ദ തലവൻ  അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രം​ഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്കാൻ ഖാനെ പ്രശംസിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘ ദ നോബിൾ വുമൺ ഓഫ് ഇന്ത്യ’ എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ. ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമർശിച്ചു. പാകിസ്ഥാനും ബം​ഗ്ലാദേശും പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ്മു സവാഹിരി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഒളിത്താവളത്തിലാണ് സവാഹിരിയെന്നാണ് സൂചന. 2021 നവംബറിലെ തന്റെ വീഡിയോയിൽ സവാഹിരി ഐക്യരാഷ്ട്രസഭയെ വിമർശിച്ചിരുന്നു. യുഎൻ ഇസ്ലാമിനോട് ശത്രുത പുലർത്തുന്നുവെന്നും യുഎൻ ഇസ്ലാമിക രാജ്യ ങ്ങൾക്ക് ഭീഷണിയാണെന്നുമായിരുന്നു സവാഹിരിയുടെ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here