സോണിയ വരുമ്പോള്‍ മുഖം തിരിച്ച് പ്രധാനമന്ത്രി; ലോക്‌സഭാ സപീക്കര്‍ വിളിച്ച യോഗത്തില്‍ നിന്നുള്ള ചിത്രം വൈറല്‍

0
201

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി വരുമ്പോള്‍ മുഖം തിരിച്ചു നില്‍ക്കുന്ന പ്രധാനമന്ത്രി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചിത്രം. ലോക്‌സഭാ സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കടന്നുവരുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖം തിരിച്ചു നില്‍ക്കുന്നത്. സ്പീക്കര്‍ ഓം ബിര്‍ല തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്ള സദസിലേക്കാണ് സോണിയാ ഗാന്ധി കടന്നുവരുന്നത്. ഓം ബിര്‍ള, രാജ്‌നാഥ് സിങ് എന്നിവര്‍ സോണിയയെ ഹൃദ്യമായി സ്വാഗതം ചെയ്യുമ്പോള്‍ തലകുമ്പിട്ട് മുഖം കൊടുക്കാതെ നില്‍ക്കുന്ന മോദിയെയാണ് ചിത്രത്തില്‍ കാണുന്നത്.

പാര്‍ലമെന്റ് നടപടികള്‍ തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോവാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, മുന്‍ യു.പി മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here