പാരീസ്: ശതകോടീശ്വര ക്ലബില്‍ ഇടം നേടി ഗൗതം അദാനി. അംബാനിയെയും സുക്കര്‍ബര്‍ഗിനേയും പിന്‍തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. തുറമുഖങ്ങളും ഖനികളും ഹരിത ഊര്‍ജവും ഉള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പ് ഈ വര്‍ഷം 2400 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടാക്കിയത്. എലോണ്‍ മസ്‌കും ജെഫ് ബെസോസും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് സമ്പന്ന ക്ലബിലുള്ളത്. ഇപ്പോള്‍ ഏറ്റവും വലിയ നേട്ടങ്ങളുണ്ടാക്കുന്ന ഇന്ത്യന്‍ വ്യവസായിയാണ് അദാനി.
സമ്പന്നരെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2021. ലോകത്തിലെ ഏറ്റവും സമ്പന്നരായ അഞ്ഞൂറ് പേര്‍ തങ്ങളുടെ മൊത്തം സമ്പത്ത് ഒരു ലക്ഷം കോടിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ അമ്പത്തൊമ്പതുകാരനായ അദാനി വേറിട്ടു നിന്നു. അദ്ദേഹത്തിന്റെ ആസ്തി 4270 കോടിയായി വര്‍ദ്ധിപ്പിച്ചു. അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ബ്ലൂംബെര്‍ഗ് ബില്യണേയേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച് ഒക്ടോബറില്‍ മുകേഷ് അംബാനിയുടെ വരുമാനത്തില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും പട്ടിയില്‍ ഇടം പിടിക്കാനായില്ല.
കല്‍ക്കരി വ്യവസായത്തില്‍ തുടങ്ങി പിന്നീട് ഫ്രാന്‍സിലെ ടോട്ടല്‍ എസ്ഇ, വാര്‍ബര്‍ഗ് പിന്‍കസ് എന്നീ കമ്പനികളില്‍ നിന്ന് നിക്ഷേപം നടത്തി ഗ്രീന്‍ എനര്‍ജിയിലേക്കും അടിസ്ഥാന സൗകര്യ വ്യവസായത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് ആദാനി. സമീപ ഭാവിയില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയില്‍ നിന്നും സൗദി അറേബ്യയില്‍ ഓഹരി വാങ്ങാന്‍ അദാനി പദ്ധതിയിടുന്നതായി അടുത്ത വ്യത്തങ്ങള്‍ പറയുന്നു.
അദാനിക്കൊപ്പം പെട്രോകെമിക്കല്‍സ് ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായ അംബാനിയും യു എസ് ടെക്‌നോളജി മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയ ആളുകളുടെ പട്ടികയിലുണ്ട്. ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും നിക്ഷേപം നേടിയാല്‍ അംബാനിക്കും അദാനിയെപ്പോലെ വ്യവസായത്തെ ഇ-കൊമേഴ്‌സ്,ടെക്കിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കും.
അടുത്ത കാലത്തായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 1999 ല്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ബില്‍ ഗേറ്റിന് ശേഷം 2017 ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആയിരം കോടിയെന്ന നാഴികകല്ല് പിന്നിട്ട വ്യക്തി ആദ്യ വ്യക്തി. ടെസ്ലയുടെ ഇലോണ്‍ മസ്‌കാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. 27300 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2020 ലാണ് അദ്ദേഹം ഗ്രൂപ്പിലെത്തുന്നത്.