വ്യായാമം ചെയ്യുന്നത് ഈ അർബുദം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു; പഠനം

0
469

വ്യായാമം (exercise) ചെയ്യുന്നത് കുടൽ ക്യാൻസർ (bowel cancer) വരാനുള്ള സാധ്യത കുറയ്ക്കുകയും ട്യൂമറുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നുവെന്ന് പഠനം. ‘ഇന്റർനാഷണൽ ജേണൽ ഓഫ് ക്യാൻസർ’ എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്.

വിവിധ വ്യായാമങ്ങൾ ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനായ ഇന്റർലൂക്കിൻ-6 (IL-6) രക്തപ്രവാഹത്തിലേക്ക് എത്തുകയും ഇത് കേടായ കോശങ്ങളുടെ ഡിഎൻഎ നന്നാക്കാൻ സഹായിക്കുന്നു.

‘മുൻ ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത് കുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന്  വ്യായാമം ചെയ്യുന്നത് ശീലമാക്കണമെന്നും ഞങ്ങളുടെ കണ്ടെത്തലുകൾ ഈ ആശയത്തെ പിന്തുണയ്ക്കുന്നു..’- ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ എക്‌സർസൈസ് ഫിസിയോളജി ലെക്ചറായ ഡോ. സാം ഓറഞ്ച് പറഞ്ഞു.

വ്യായാമം ചെയ്യുമ്പോൾ ക്യാൻസറിനെ പ്രതിരോധിക്കുന്ന പദാർത്ഥങ്ങൾ -IL-6 -രക്തപ്രവാഹത്തിലേക്ക് കടക്കുകയും അസാധാരണമായ കോശങ്ങളുമായി ഇടപഴകാനും ക്യാൻസർ വളർച്ച കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡോ. സാം കൂട്ടിച്ചേർത്തു. ന്യൂകാസിൽ യോർക്ക് സെന്റ് ജോൺ സർവ്വകലാശാലകളിൽ നിന്നുള്ള സംഘം 50 നും 80നും ഇടയിൽ പ്രായമുള്ള 16 പുരുന്മാരിലാണ് പഠനം നടത്തിയത്. ഇവരെല്ലാം കുടൽ ക്യാൻസറിനുള്ള ജീവിതശൈലി അപകട ഘടകങ്ങളുള്ളവരായിരുന്നു.

പഠനത്തിൽ പങ്കെടുത്തവർ 30 മിനുട്ട് വ്യായാമത്തിലേർപ്പെട്ടു. ശേഷം അവരുടെ രക്ത സാമ്പിൾ ശേഖരിച്ചു. വ്യായാമത്തിന് മുമ്പും ശേഷവുമുള്ള രക്ത സമ്പിളുകൾ പരിശോധിച്ചു. വ്യായാമം ചെയ്യുന്നത് രക്തത്തിലെ ക്യാൻസറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുടെ സാന്ദ്രതയിൽ മാറ്റം വരുത്തുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ നടത്തി. പരിശോധനയിൽ IL-6 പ്രോട്ടീന്റെ വർദ്ധനവ് കണ്ടെത്തി.

​ഗവേഷകർ ലാബിൽ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും  48 മണിക്കൂർ കോശ വളർച്ച നിരീക്ഷിക്കുകയും ചെയ്തു. വ്യായാമത്തിന് ശേഷം നേരിട്ട് ശേഖരിക്കുന്ന രക്തസാമ്പിളുകൾ വിശ്രമവേളയിൽ ശേഖരിക്കുന്നതിനെ അപേക്ഷിച്ച് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നുവെന്ന് ​ഗവേഷകർ തിരിച്ചറിഞ്ഞു.

വ്യായാമം ക്യാൻസർ വളർച്ച കുറയ്ക്കുന്നത് കണ്ടെത്താനായെന്നും ​ഗവേഷകർ പറയുന്നു. ഞങ്ങളുടെ കണ്ടെത്തലുകൾ ശരിക്കും ആവേശകരമാണ്. കാരണം വ്യായാമം എങ്ങനെയാണ് കുടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നത് എന്നതിന് അടിവരയിടുന്ന പഠനമാണിതെന്നും ഡോ. സാം കൂട്ടിച്ചേർത്തു. ഏത് തരത്തിലുമുള്ള വ്യായാമങ്ങളും ആരോഗ്യം മെച്ചപ്പെടുത്താനും കുടൽ ക്യാൻസർ സാധ്യത കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിവായുള്ള വ്യായാമം കുടൽ ക്യാൻസർ സാധ്യത മാത്രമല്ല സ്തനത്തിലെയും എൻഡോമെട്രിയത്തിലെയും അർബുദങ്ങൾ പോലുള്ള മറ്റ് അർബുദങ്ങൾ വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നും യോർക്ക് സെന്റ് ജോൺ യൂണിവേഴ്സിറ്റിയിലെ ബയോസയൻസസിലെ സീനിയർ ലക്ചറായ ഡോ. ആദം ഒഡെൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here