വെള്ളത്തിനടിയില്‍ വച്ച് കൂളായി കക്കിരിയരിഞ്ഞ് തുര്‍ക്കിഷ് ഷെഫ്; 30 മില്യണ്‍ പേര്‍‌ കണ്ട വീഡിയോ

0
377

വെള്ളത്തിനടിയില്‍ വച്ച് എന്തൊക്കെ ചെയ്യാന്‍ സാധിക്കും നമുക്ക്. ഒരഞ്ചു മിനിറ്റ് മുങ്ങിക്കിടക്കാന്‍ സാധിക്കുമായിരിക്കും അല്ലേ. വെള്ളത്തിനടിയില്‍ വച്ച് കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങള്‍ നടത്തുന്നവരുണ്ടെന്നത് വേറെ കാര്യം. ലോകപ്രശസ്ത തുര്‍ക്കിഷ് ഷെഫായ ബുറാക് ഓസ്ഡെമിർ വെള്ളത്തിനടിയില്‍ വച്ച് ചറാപറാന്ന് കക്കിരി അരിയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ചോപ്പിങ് ബോര്‍ഡില്‍ വച്ച് കൂളായി കക്കിരി അരിയുന്ന ബുറാകിനെ വീഡിയോയില്‍ കാണാം. കത്തിയും കക്കിരിയും നോക്കാതെ ക്യാമറയില്‍ നോക്കിയാണ് ഷെഫ് അരിയുന്നത്. അതും എല്ലാം ഒരേ വലിപ്പത്തില്‍..അരിഞ്ഞ കഷണങ്ങള്‍ വെള്ളത്തിലൂടെ പൊങ്ങുന്നതും കാണാം. 30 മില്യണ്‍ പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.

ഇന്‍സ്റ്റഗ്രാമില്‍ 33.1 മില്യണ്‍ ഫോളോവേഴ്സുള്ള ഷെഫാണ് ബുറാക്. ബുറാകിന്‍റെ പേജ് സന്ദര്‍ശിച്ചാല്‍ രസകരമായ നിരവധി വീഡിയോകള്‍ കാണാം. ആകാശത്തുവച്ച് സവാള അരിയുന്ന ബുറാകിന്‍റെ വീഡിയോയും വൈറലായിരുന്നു. ഒരു മോട്ടോർ ഗ്ലൈഡറിലിരുന്നാണ് ബുറാക് സവാള അരിഞ്ഞത്. ആകാശപ്പറക്കലിനുള്ള ഒരു തുറന്ന വാഹനമാണ് മോട്ടോർ ഗ്ലൈഡർ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here