മംഗളൂരു വിമാനത്താവളത്തിൽ 193 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

0
374

മംഗളൂരു : ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി പിടിയിൽ. കാസർകോട് കുഡ്‌ലു ആസാദ് നഗർ സ്വദേശി അബ്ദുൽ ബഷീർ (54) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ദുബായിയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. ഇയാളിൽനിന്ന് 193 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണം കസ്റ്റംസ് അധികൃതർ കണ്ടെത്തി. സ്ത്രീകൾ ഉപയോഗിക്കുന്ന ഹാൻഡ് ബാഗിന്റെ മുകൾഭാഗത്ത് ഇരുവശങ്ങളിലുമായി പിടിപ്പിച്ചിരുന്ന സ്റ്റീൽ കമ്പിയുടെ ഉള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ പത്തരലക്ഷത്തോളം രൂപ വിലവരും.

കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാർ, എം.ലളിതരാജ്, വി.എസ്.അജിത് കുമാർ, സുബേന്തു ബെഹ്റ, വിജയ് ബഹാദൂർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here