അങ്ങ് ലണ്ടനിലും ഭീഷ്മ തന്നെ ട്രെൻഡ്;  ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനവും ‘ചാമ്പിക്കോ’യ്ക്ക് പിന്നാലെ

0
380

ലണ്ടന്‍: സമൂഹമാധ്യമങ്ങളിൾ തരംഗമായ ‘ചാമ്പിക്കോ’ യുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. ചാമ്പിക്കോയുടെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ ചാമ്പക്കോ പതിപ്പ്.

ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ചാമ്പിക്കോ പതിപ്പ്. ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ആണ് ഫോട്ടോയിലുള്ളത്. ഗോളടിച്ചതിന്റെ ശേഷമുള്ള ആഘോഷമായി അദ്ദേഹം ക്യാമറയെ നോക്കി ക്ലിക്ക് ചെയ്യുന്നതാണ് രംഗം. ഇതിന്റെ ക്യാപ്ഷനായാണ് ചാമ്പിക്കോ എന്ന് ചേർത്തിരിക്കുന്നത്. ഭീഷ്മപർവം എന്ന ഹാഷ്ടാഗും ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ന്യൂകാസിലുമായുള്ള മത്സര ശേഷമാണ് ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്.

മത്സരത്തിൽ സൺ ഹ്യൂം ഗോൾ നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. 54ാം മിനുറ്റിലായിരുന്നു ഹ്യുമിന്റെ ഗോൾ. ഏതായാലും ടോട്ടനത്തിന്റെ കേരള ആരാധകര്‍ ഹാപ്പിയാണ്. മലയാളത്തിലുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ അധികവും. ഫോട്ടോയും അടിക്കുറിപ്പും ഇതോടെ ഹിറ്റായി.

മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ഡയലോഗാണ് ചാമ്പിക്കോ. നാടാകെ ഏറ്റെടുക്കുന്നുണ്ട് ഡയലോഗ്. ഇതിന്റെ വീഡിയോ പതിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നേരത്തെ അല്ലുഅർജുൻ ചിത്രം പുഷ്പയിലെ രംഗം ഇതുപോലെ കളിക്കളത്തിലും സജീവമായിരുന്നു. വിക്കറ്റ് ലഭിച്ചതിന് പിന്നാലെ രവീന്ദ്രജഡേജയും ഡ്വെയ്ൻ ബ്രാവോയും രംഗം അനുകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here