കാരണം പറയാതെ ഗുജറാത്തിലെത്തി ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

0
269

അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി അറസ്റ്റില്‍. അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, ജിഗ്‌നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എ ആണ് ജിഗ്‌നേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here