കരിപ്പൂരില്‍ പൊലീസിന്റെ സ്വര്‍ണവേട്ട: അഞ്ച് യാത്രക്കാരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടി

0
282

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് യാത്രക്കാരും ഇവരെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയ ഏഴ് പേരെയും പൊലീസ് പിടികൂടി.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കാലില്‍ വെച്ചുകെട്ടിയും, ബാഗില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം കടത്തിയത്. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവര്‍ വന്ന നാല് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയായ അബ്ദുള്‍ റസാഖാണ് കാലില്‍ ഒളിപ്പിച്ച് സ്വര്‍ണമിശ്രിതം കടത്തിയത്.

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്നവരില്‍ നിന്ന് പൊലീസ് പിടികൂടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇതിനോടകം 20 യാത്രക്കാരില്‍ നിന്നായി 15 കിലോയോളം സ്വര്‍ണം പൊലീസ് തന്നെ പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here