‘ഒറ്റക്കൊടിക്ക് കീഴില്‍ സംഘടിച്ച് നിന്നാല്‍ സംഘര്‍ഷങ്ങള്‍ മാറി സുന്ദരമായ കാലം വരും’; ഡല്‍ഹിയില്‍ യൂത്ത് ലീഗിന്റെ ജാഗ്രതാ സദസ്സ്

0
242

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ രാമനവമി കലാപങ്ങളുടെ തുടര്‍ച്ച ഉള്ളടക്കം ഒട്ടും മാറാതെ ഹനുമാന്‍ ജയന്തിയുടെ ലേബലില്‍ ഡല്‍ഹിയിലും നടന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി വികെ ഫൈസല്‍ ബാബു. ഹനുമാന്‍ ജയന്തിയാണ് ഡല്‍ഹിയില്‍ വെറുപ്പിന്റെ ആഘോഷമാക്കി ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത്. കലാപം ദിനചര്യയാക്കിയ പുതിയ കാലത്തെ ഇന്ത്യയിലൂടെ നിര്‍ഭയമായി ഇറങ്ങി നടക്കുന്നത് തന്നെ ഒരു രാഷ്ട്രീയ ഇടപെടലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി സുന്ദര്‍ നഗരിയില്‍ യൂത്ത് ലീഗ് ജാഗ്രതാ സമരം നടത്തുമ്പോള്‍ ജഹാംഗിര്‍പുരിയില്‍ ബജ്‌റംഗ്ദള്‍ വലിയൊരു കലാപത്തിന്റെ പശ്ചാത്തലമൊരുക്കുകയായിരുന്നു. കിട്ടിയ വിവരപ്രകാരം 14 മുസ്ലിം പേരുകള്‍ ഡല്‍ഹി പൊലിസിന്റെ കുറ്റപത്രത്തില്‍ കയറി. പ്രധാനപ്രതിയുടെ പ്രായം 16. പൊലീസിന്റെ നിഷ്പക്ഷത അപ്പോള്‍ ഊഹിക്കാമല്ലോ!. പള്ളിക്ക് മുമ്പില്‍ ദീര്‍ഘനേരം ഉച്ചത്തില്‍ ഡീജെ ശബ്ദം മുഴക്കുക, കാവിക്കൊടി വീശുക, പ്രകോപനപരമായ മുദ്രാവാക്യംവിളി, കൂക്കി വിളി, കല്ലേറ്.. ഈ ചേരുവയാണ് എല്ലായിടത്തും സംഘപരിവാര്‍ നടപ്പിലാക്കുന്നത്. പിന്നെ അടിയായി, ആര്‍പ്പുവിളികളായി, അക്രമിച്ചുള്ള ചിതറിയോട്ടമായി. കടകളും വീടുകളും കത്തിച്ചും, കൊന്നും കൊള്ളയടിച്ചും ഭീകരത പടര്‍ത്തും. ഈയൊരു തിരക്കഥയുടെ ആവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ നമ്മുടെ രാജ്യമെന്നും ഫൈസല്‍ ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

ജഹാംഗീര്‍പുരിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നടപടികള്‍ വേണമെന്നും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തിയ ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. സുന്ദര്‍ നഗരി, ദില്‍ഷാദ് ഗാര്‍ഡനിലാണ് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഗ്രതാ സദസ് നടന്നത്. വികെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷഹസാദ് അബ്ബാസി, അഡ്വ: മര്‍സൂഖ് ബാഫഖി, ഇ ക്രാം ഖാന്‍, റീഹാന ബാജി എന്നിവര്‍ സംസാരിച്ചു. ഒറ്റക്കൊടിക്ക് കീഴില്‍ സംഘടിച്ച് നിന്നാല്‍ ഈ സംഘര്‍ങ്ങളൊക്കെ മാറി സുന്ദരമായ ഭാവികാലം വരുമെന്ന പ്രതീക്ഷ അവര്‍ക്ക് കൈമാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അവകാശപ്പെട്ടു.

ഫൈസല്‍ ബാബുവിന്റെ വാക്കുകള്‍:

കലാപം ദിനചര്യയാക്കിയ പുതിയ കാലത്തെ ഇന്ത്യയിലൂടെ നിര്‍ഭയമായി ഇറങ്ങി നടക്കുന്നത് തന്നെ ഒരു രാഷ്ട്രീയ ഇടപെടലാണ്. ഡല്‍ഹി സുന്ദര്‍ നഗരിയില്‍ യൂത്ത് ലീഗ് ജാഗ്രതാ സമരം നടത്തുമ്പോള്‍

ജഹാംഗിര്‍പുരിയില്‍ ബജ്‌റംഗ്ദള്‍ വലിയൊരു കലാപത്തിന്റെ പശ്ചാത്തലമൊരുക്കുകയായിരുന്നു.

 

കിട്ടിയ വിവരപ്രകാരം 14 മുസ്ലിം പേരുകള്‍ ഡല്‍ഹി പോലിസിന്റെ കുറ്റപത്രത്തില്‍ കയറി. പ്രധാനപ്രതിയുടെ പ്രായം 16. പോലീസിന്റെ നിഷ്പക്ഷത അപ്പോള്‍ ഊഹിക്കാമല്ലോ.!

 

ഹനുമാന്‍ ജയന്തിയാണ് ഡല്‍ഹിയില്‍ വെറുപ്പിന്റെ ആഘോഷമാക്കി ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത്. രാജസ്ഥാന്‍, മധുപ്രദേശ് സംസ്ഥാനങ്ങളിലെ രാമനവമി കലാപങ്ങളുടെ തുടര്‍ച്ച ഉള്ളടക്കം ഒട്ടും മാറാതെ ഹനുമാന്‍ ജയന്തിയുടെ ലേബലില്‍ ഡല്‍ഹിയിലും നടത്തുന്നു. പള്ളിക്ക് മുമ്പില്‍ ദീര്‍ഘനേരം ഉച്ചത്തില്‍ ഡീജെ ശബ്ദം മുഴക്കുക, കാവിക്കൊടി വീശുക, പ്രകോപനപരമായ മുദ്രാവാക്യംവിളി, കൂക്കി വിളി, കല്ലേറ്.. ഈ ചേരുവയാണ് എല്ലായിടത്തും സംഘപരിവാര്‍ നടപ്പിലാക്കുന്നത്. പിന്നെ അടിയായി, ആര്‍പ്പുവിളികളായി, അക്രമിച്ചുള്ള ചിതറിയോട്ടമായി. കടകളും വീടുകളും കത്തിച്ചും, കൊന്നും കൊള്ളയടിച്ചും ഭീകരത പടര്‍ത്തും. ഈയൊരു തിരക്കഥയുടെ ആവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ നമ്മുടെ രാജ്യം.

 

ജഹാംഗീര്‍ പുരിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നടപടികള്‍ വേണമെന്നും യൂത്ത് ലീഗ് ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. സുന്ദര്‍ നഗരി, ദില്‍ഷാദ് ഗാര്‍ഡനിലാണ് യൂത്ത് ലീഗ് സംഘടിപ്പിച്ച ജാഗ്രതാ സദസ് നടന്നത്. ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. നിരവധി യുവാക്കളും സ്ത്രീകളും ജാഗ്രതാ സദസില്‍ പങ്കെടുത്തു. ഷഹസാദ് അബ്ബാസി, അഡ്വ: മര്‍സൂഖ് ബാഫഖി, ഇ ക്രാം ഖാന്‍, റീഹാന ബാജി എന്നിവര്‍ സംസാരിച്ചു.

 

ഒറ്റക്കൊടിക്ക് കീഴില്‍ സംഘടിച്ച് നിന്നാല്‍ ഈ സംഘര്‍ങ്ങളൊക്കെ മാറി സുന്ദരമായ ഭാവികാലം വരുമെന്ന പ്രതീക്ഷ അവര്‍ക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here