ഒരിക്കലും തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു ക്രൂര കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് ഹിന്ദിയിലെ ഫോൺകോൾ, ഒപ്പം കുടുംബ പശ്ചാത്തലവും

0
328

തിരുവനന്തപുരം: ഏറെ വെല്ലുവിളികൾ നിറഞ്ഞ ശ്യാമൾ മണ്ഡൽ കൊലപാതക കേസിൽ വഴിത്തിരിവായത് അന്ന് തിരുവനന്തപുരം സി​റ്റി പൊലീസ് കമ്മിഷണറായിരുന്ന മനോജ് എബ്രഹാം കാട്ടിയ ജാഗ്രതയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോർട്ട് സ്​റ്റേഷനിലെ സി.ഐയായിരുന്ന ടി.ആർ.രാജ്‌മോഹനും സംഘവുമാണ് കേസന്വേഷിച്ചത്. ആദ്യഘട്ടത്തിൽ ഒരു തെളിവുമില്ലായിരുന്നു. ഏറെ പണിപ്പെട്ട് ഫോൺ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അന്വേഷിച്ചാണ് കൊലയാളിയിലേക്കെത്തിയത്. സി.ബി.ഐയും അതേ കണ്ടെത്തലുകൾ ശരിവച്ചു.

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയപ്പോഴും കൊലയാളികളെക്കുറിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. എവിടെനിന്നു വന്നവരാണ് കൊലപ്പെടുത്തിയതെന്നും തിരിച്ചറിയാനായില്ല. ശ്യാമളിനെ വിട്ടുതരണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ ഫോണിലേക്കു വന്ന കാളാണ് വഴിത്തിരിവായത്. പിതാവിന്റെ നമ്പർ അറിയാവുന്ന, ഹിന്ദി സംസാരിക്കുന്ന ആൾ എന്ന് വ്യക്തമായപ്പോൾ കൊലയാളിയിലേക്കു കൂടുതൽ അടുത്തു. ശ്യാമളിനെ കൊലപ്പെടുത്തിയശേഷം ചെന്നൈയിൽ വി​റ്റ ഫോൺ പൊലീസ് കണ്ടെത്തി. ഓരോ കണ്ടെത്തലുകളും യോജിപ്പിച്ച് രണ്ടാം പ്രതിയായ മുഹമ്മദലിയിലേക്കെത്തി. ഒന്നാം പ്രതി ബംഗാൾ സ്വദേശി ദുർഗ ബഹദൂർ ഭട്ട് ഛേത്രി നേപ്പാളിലേക്കു കടന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് പലതവണ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല.

3 മാസം കൊണ്ടാണ് കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്. കേരള പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നുകാട്ടി ശ്യാമളിന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.

 

കേസ് തെളിഞ്ഞതിലും പ്രതി ശിക്ഷിക്കപ്പെട്ടതിലും സന്തോഷം.

-മനോജ് എബ്രഹാം,

അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം

LEAVE A REPLY

Please enter your comment!
Please enter your name here